അനൂപ് ജേക്കബിന്‍റെ ഭാര്യയുടെ നിയമനം; അഴിമതി ആരോപിച്ച് സുപ്രീം കോടതിയിൽ‍ ഹർ‍ജി


ഭക്ഷ്യവകുപ്പ് മുന്‍ മന്ത്രി അനൂപ് ജേക്കബിന്‍റെ ഭാര്യ അനില മേരി ഗീവർ‍ഗീസിനെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിൽ‍ ഡപ്യൂട്ടി ഡയറക്ടറായി നിയമിച്ചതിൽ‍ അഴിമതി ആരോപിച്ച് സുപ്രീം കോടതിയിൽ‍ ഹർ‍ജി. തിരുവനന്തപുരം സ്വദേശി മണിമേഖലയാണ് ഹർ‍ജി സമർ‍പ്പിച്ചത്. ചട്ടങ്ങൾ‍ പാലിക്കാതെയാണു നിയമനമെന്ന് ഹർ‍ജിയിൽ‍ പറയുന്നു. 

വ്യാജ ജോലി പരിചയ സർ‍ട്ടിഫിക്കറ്റാണ് അനില പദവി ലഭിക്കുന്നതിനായി ഹാജരാക്കിയതെന്നാണ് ആരോപണം. നേരത്തെ, സമാനമായ ഹർ‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഉമ്മന്‍ ചാണ്ടി സർ‍ക്കാരിന്‍റെ കാലത്തായിരുന്നു നിയമനം. അന്ന് മന്ത്രിസഭയിൽ‍ അംഗമായിരുന്നു കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവായ അനൂപ്. നിലവിൽ‍ പിറവം എംഎൽ‍എയാണ് അദ്ദേഹം.

article-image

asczc

You might also like

  • Straight Forward

Most Viewed