കോഴിക്കോട് ജില്ല പ്രവാസി ഫോറം സംഘടിപ്പിക്കുന്ന ഫുട്ബാൾ മത്സരം ഈ മാസം 30,31 തീയതികളിൽ


കോഴിക്കോട് ജില്ല പ്രവാസി ഫോറം സംഘടിപ്പിക്കുന്ന രണ്ടാമത് ഒളിമ്പ്യൻ അബ്ദുഹ്മാൻ മെമ്മോറിയൽ റോളിങ് ട്രോഫി ഫുട്ബാൾ മത്സരം ഈ മാസം 30,31 ദിവസങ്ങളിൽ സിഞ്ചിലെ അൽ അഹ്‌ലി സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിന്റെ ഭാഗമായി ക്യാപ്റ്റൻസ് മീറ്റ്  ന‌‌ടന്നു. കെ.പി.എഫ് പ്രസിഡന്റ് ജമാൽ കുറ്റിക്കാട്ടിൽ  അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി ഹരീഷ് പി.കെ സ്വാഗതവും ട്രഷറർ ഷാജി പുതുക്കുടി നന്ദിയും രേഖപ്പെടുത്തി.

സ്പോർട്സ് കൺവീനർ സുധി ചാത്തോത്ത്, ബി.എം.സി−ഐമാക്ക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, കെ.പി.എഫ് രക്ഷാധികാരികളായ സുധീർ തിരുന്നിലത്ത്, കെ.ടി. സലിം, യു.കെ. ബാലൻ, ഫുട്ബാൾ കോഓഡിനേറ്റർ ജെറി ജോയ്, ടീം ക്യാപ്റ്റൻസ്, മീഡിയ കൺവീനർ സത്യൻ പേരാമ്പ്ര, ജനറൽ കോഓഡിനേറ്റർ ജയേഷ് വി.കെ , കെ.പി.എഫ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, ലേഡീസ് വിങ് പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ലേഡീസ് വിങ്  കൺവീനർ രമ സന്തോഷ് കാര്യപരിപാടികൾ നിയന്ത്രിച്ചു.

article-image

adsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed