‌എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന്; ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ അറിയാം


ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം 3 ന് പി.ആർ ചേംബറിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഇത്തവണ മുൻവർഷത്തേക്കാൾപതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുന്നുവെന്ന പ്രത്യേകതയുണ്ട്. പരീക്ഷാ ബോർഡ് യോഗം ചേർന്ന് ഫലത്തിന് അംഗീകാരം നൽകി. എസ്എസ്എൽസി പരീക്ഷാ ഫലം അറിയാൻ വിപുലമായ സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പരീക്ഷ ഭവൻ്റെയും പിആർഡിയുടേയും ഉൾപ്പെടെയുള്ള വെബ്സൈറ്റുകളിൽ പരീക്ഷാഫലം അറിയാം

https://pareekshabhavan.kerala.gov.in
www.prd.kerala.gov.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.in
ഈ വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും
നാളെ നടത്തും.

article-image

dsdfdfdfdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed