കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാൻ ശ്രമം; 5 പേർ ശ്വാസംമുട്ടി മരിച്ചു

പൂച്ചയെ രക്ഷിക്കുന്നതിനിടെ കിണറിൽ വീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം. ഇന്നലെ വൈകിട്ടാണ് മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിൽ ദാരുണ സംഭവം ഉണ്ടായത്. കിണറ്റിനുള്ളിലെ വിഷവാതകം ശ്വസിച്ച് 5പേർ മരണപ്പെടുകയായിരുന്നു. ബന്ധുക്കളായ കർഷകരായിരുന്നു ഇവർ. 6 പേരാണ് കിണറ്റിൽ ഇറങ്ങിയത്.
ചാണകവും കാർഷികാവശിഷ്ടങ്ങളുമിടുന്ന ഉപേക്ഷിക്കപ്പെട്ട കിണറ്റിലാണ് വീണത്. അരയിൽ കയർ കെട്ടി ഇറങ്ങിയ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. പൂച്ചയെ രക്ഷപ്പെടുത്താൻ കിണറ്റിലിറങ്ങിയ ഒരോരുത്തരായി ബോധരഹിതരാവുകയായിരുന്നു. പൂച്ചയെ രക്ഷിക്കാനിറങ്ങിയ ആദ്യ ആൾ ബോധരഹിതനായതോടെയാണ് മറ്റുളളവരും കിണറ്റിലിറങ്ങിയത്. ഒരാളെ നാട്ടുകാരും അഗ്നിശമനാ ഉദ്യോഗസ്ഥരും ചേർന്ന് രക്ഷപ്പെടുത്തി. ഇയാൾ അപകട നില തരണം ചെയ്തു.
FDFDF