കള്ളപ്പണം വെളുപ്പിക്കൽ: മൂന്ന് പിഎഫ്‌ഐ അംഗങ്ങൾ അറസ്റ്റിൽ


കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നിരോധിത സംഘടനയായ പിഎഫ്‌ഐ(പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ)യുടെ മൂന്ന് അംഗങ്ങൾ അറസ്റ്റിൽ. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റാണ് ഇവരെ അറസ്റ്റ് ചെയ്തത്. അബ്ദുള്‍ ഖാദര്‍ പുത്തൂര്‍, അന്‍ഷാദ് ബദ്റുദീന്‍, ഫിറോസ് എന്നിവരാണ് അറസ്റ്റിലായത്. 

പിഎഫ്‌ഐയുടെ ഫിസിക്കല്‍ ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കുകയായിരുന്നു ഇവർ. അറസ്റ്റിലായവരെ പ്രത്യേക കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പിഎഫ്‌ഐ കേഡറിന് ആയുധപരിശീലനം നല്‍കുകയും അതിനായി ഇവര്‍ നിരോധിത സംഘടനയില്‍ നിന്ന് ഗണ്യമായ തുക കൈപ്പറ്റുകയും ചെയ്തിരുന്നതായി ഇഡി വ്യക്തമാക്കി.

article-image

േീു്േു

You might also like

  • Lulu Exchange
  • Straight Forward

Most Viewed