ശബരിമല മേൽശാന്തി നിയമനം മലയാള ബ്രാഹ്മണർക്ക് മാത്രം; ഹൈക്കോടതി
ശബരിമല മേൽശാന്തി നിയമനം മലയാള ബ്രാഹ്മണർക്ക് മാത്രമാണെന്ന് കേരള ഹൈകോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനപ്രകാരം മലയാള ബ്രാഹ്മണർക്കേ അപേക്ഷിക്കാൻ കഴിയുവെന്നും കോടതി വ്യക്തമാക്കി. ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനങ്ങൾ മലയാള ബ്രാഹ്മണർക്ക് മാത്രമായി പരിമിതപ്പെടുത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനത്തിലെ വ്യവസ്ഥ ചോദ്യംചെയ്യുന്ന ഹരജികളിൽ വിധി പറയുകയായിരുന്നു ഹൈകോടതി.
കഴിഞ്ഞ വ്യാഴാഴ്ച വിധി പറയാൻ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുള്ളതിനാലാണ് ചൊവ്വാഴ്ചയിലേക്ക് മാറ്റിയത്. ശബരിമല മേൽശാന്തി നിയമനത്തിനായി അപേക്ഷ നൽകിയിരുന്ന മലയാള ബ്രാഹ്മണരല്ലാത്ത ശാന്തിക്കാരായ സി.വി. വിഷ്ണുനാരായണൻ, ടി.എൽ. സിജിത്ത്, പി.ആർ. വിജീഷ് തുടങ്ങിയവർ നൽകിയ ഹരജിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
sdgdsfg
