ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ്; ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് കെ.കെ.രമ


ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ശിക്ഷ ഉ‌ർത്തി‌യ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് കെ.കെ.രമ എംഎൽഎ. അഭിപ്രായം പറഞ്ഞതിനാണ് ടി.പി‌യെ സിപിഎം കൊലപ്പെടുത്തി‌യതെന്നും ഏറ്റവും നല്ല വിധി‌യാണ് വന്നതെന്നും ഇനി രാഷ്ട്രീ‌യ കൊലപാതകം കേരളത്തിൽ ഉണ്ടാവരുതെന്നും തങ്ങൾ പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണെന്ന് കോ‌ടതിക്ക് മനസിലായെന്നും രമ പറഞ്ഞു. മുഴുവൻ പ്രതികളും നിയമത്തിന്‍റെ മുന്നിൽ വന്നിട്ടില്ലെന്നും ഗൂഢാാലോചനയിൽ ഉൾപ്പെട്ടവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മേൽക്കോ‌ടതിയെ സമീപിക്കുമെന്നും രമ പറഞ്ഞു. കേസിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്.  

ഒന്ന് മുതല്‍ അഞ്ചുവരെയുള്ള പ്രതികളായ എം.സി. അനൂപ്, മനോജ് കുമാര്‍ (കിര്‍മാണി മനോജ്), എന്‍.കെ. സുനില്‍ കുമാര്‍ (കൊടി സുനി), ടികെ രജീഷ്, എം.കെ. മുഹമ്മദ് ഷാഫി എന്നിവരുടെയും ഏഴാം പ്രതിയായ കെ. ഷിനോജ് എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി ഉയര്‍ത്തിയത്. ഇവര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് പുറമെ ഗൂഡാലോചന കുറ്റം കൂടി ചുമത്തിയാണ് ഹൈക്കോടതി ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തിയത്. വിചാരണ കോടതി ഈ പ്രതികൾക്കെതിരെ കൊലപാതകത്തിന് മാത്രമാണ് ശിക്ഷ വിധിച്ചിരുന്നത്. അതേസമയം വിചാരണക്കോടതി നേരത്തേ വെറുതേ വിട്ട കെ.കെ.കൃഷ്ണനും ജ്യോതി ബാബുവിനും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ആറാം പ്രതിക്ക് ജീവപര്യന്തം തടവിനൊപ്പം ആറു മാസം കൂടി തടവും അനുഭവിക്കണം. ഏഴു വരെയുള്ള പ്രതികള്‍ക്ക് അടുത്ത 20 വര്‍ഷത്തേക്ക് ശിക്ഷാകാലയളവില്‍ യാതൊരു ഇളവും നൽ‍കരുതെന്നും ഹൈക്കോടതി വിധിച്ചു.

article-image

dsfsef

You might also like

  • Straight Forward

Most Viewed