വണ്ടിപ്പെരിയാർ കേസ് അട്ടിമറിച്ചത് സിപിഐഎം ജില്ലാ നേതൃത്വം: വി ഡി സതീശൻ


ആറ് വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ട കേസ് എത്ര ലാഘവത്തോടെയാണ് കേരള പൊലീസ് കൈകാര്യം ചെയ്തത്? പാർട്ടിക്കാരനെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. തെളിവുകൾ കൃത്യമായി ഹാജരാക്കിയില്ല. സിപിഐഎം ജില്ലാ നേതൃത്വമാണ് കേസ് അട്ടിമറിച്ചത്. പാർട്ടിയുമായി ബന്ധപ്പെട്ട ഒരാളെ രക്ഷപ്പെടുത്തുവാനുള്ള ശ്രമമാണ് നടന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ സംഭവം നടന്ന് പിറ്റേ ദിവസമാണ് സംഭവസ്ഥലത്ത് എത്തിയത് എന്ന വിധിന്യായത്തിലെ പ്രസ്താവന തന്നെ എത്ര ലാഘവത്തോടെയാണ് കേസ് കൈകാര്യം ചെയ്തത് എന്നതിന് ഉദാഹരണമാണ്. ദൃക്സാക്ഷി ഇല്ലാത്ത കേസാണ്, എന്നിട്ടും മതിയായ ശാസ്ത്രീയ തെളിവുകളോ സാഹചര്യ തെളിവുകളോ പൊലീസ് ശേഖരിച്ചില്ല. ഗവൺമെന്‍റും പൊലീസും സ്വന്തം ആളുകള്‍ക്കു വേണ്ടി എന്തും ചെയ്തു കൊടുക്കും എന്നതിന്‍റെ തെളിവാണ് ഇത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വാളയാര്‍ കേസും സമാനമാണ്. പാർട്ടിയുമായി ബന്ധപ്പെട്ടവരെ സംരക്ഷിക്കുന്നതിന് പൊലീസ് നടത്തിയ ഗൂഢാലോചനയാണ് വാളയാറില്‍ പ്രതികള്‍ രക്ഷപ്പെടാന്‍ കാരണം. വാളയാറില്‍ സംഭവിച്ചത് വണ്ടിപ്പെരിയാറില്‍ സംഭവിക്കരുതെന്ന് ആവശ്യപ്പെട്ട് അന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എസ് സി /എസ് ടി വിഭാഗത്തിന് എതിരെ നടന്ന അതിക്രമം എന്ന് കേസില്‍ ചേർക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് സൂചിപ്പിച്ചും മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. എന്നിട്ടും നടപടി ഉണ്ടായില്ല എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

article-image

ADSADSADSADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed