സ്നേഹ റിക്രിയേഷൻ സെന്റർ വാർഷികാഘോഷം സംഘടിപ്പിച്ചു

ബഹ്റൈനിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്നേഹ റിക്രിയേഷൻ സെന്ററിന്റെ വാർഷികാഘോഷപരിപാടിൾ സീഫിലെ ഗ്രാൻഡ് സ്വിസ്ബെൽ ഹോട്ടലിൽ വെച്ച് നടന്നു. ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ് മുഖ്യാതിഥിയായ ചടങ്ങിൽ റെദ ഫെറാജ്, ജൂസർ റൂപാവാല, പി വി രാധാകൃഷ്ണ പിള്ള, ഫാതി അബ്ദുറഹ്മാൻ മാത്തർ എന്നിവരായിരുന്നു വിശിഷ്ടാതിഥികൾ. 36 വർഷമായി പ്രവർത്തിക്കുന്ന സ്നേഹ റിക്രിയേഷൻ സെന്ററിൽ പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികൾക്ക് വേണ്ടിയുള്ള സേവനങ്ങളാണ് നൽകുന്നത്.
ഐഎൽഎ പ്രസിഡണ്ട് ശാരദ അജിത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഡോ തേജീന്ദർ കൗർ, സ്നേഹ കോർഡിനേറ്റർ നിഷ രംഗ എന്നിവർ സംസാരിച്ചു.
sdffg