ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു

സിനിമാ താരം മോഹൻലാൽ ചെയർമാൻ ആയുള്ള കൊച്ചി മെട്രോ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് നികോൺ മിഡിൽ ഈസ്റ്റ് ഗ്രൂപ്പിൻ്റെ സഹകരണത്തോടെ തെന്നിന്ത്യൻ സിനിമാതാരം രവീന്ദ്രന്റെ നേതൃത്വത്തിൽ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ബഹ്‌റൈനിലെ പ്രശസ്തമായ അഞ്ചു സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന ഫ്രീ ഫിലിം വർക്ക് ഷോപ്പുകളിൽ പങ്കെടുത്ത കുട്ടികൾക്ക് വേണ്ടി 10മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം മത്സരത്തിൽ വിജയിക്കുന്നവർക്ക് ഇസഡ് 30 നികോൺ ക്യാമറ ഒന്നാം സമ്മാനമായും 150 ബഹ്റൈൻ ദിനാർ വില വരുന്ന നിക്കോൺ ഉത്പന്നങ്ങളുടെ വൗച്ചർ രണ്ടാം സമ്മാനമായും 150 ദിനാർ വില വരുന്ന വൗച്ചർ മൂന്നാം സമ്മാനമായും നൽകും. മുതിർന്നവർക്കായി നടത്തുന്ന ഷോട്ട് ഫിലിം മത്സര വിജയികൾക്കുള്ള ഒന്നാം സമ്മാനം 1000 ദിനാർ വിലവരുന്ന നിക്കോൺ ഉൽപ്പന്നങ്ങളുടെ വൗച്ചറും രണ്ടാം സമ്മാനമായി 700 ദിനാർ വിലവരുന്ന വൗച്ചറും മൂന്നാം സമ്മാനമായി 400 ദിനാർ മൂല്യമുള്ള വൗച്ചറുകളും ഫിലിം ഫെസ്റ്റിവലിൽ വെച്ച് സമ്മാനമായി നൽകുമെന്ന് ഇത് സംബന്ധിച്ച് വാർത്തസമ്മേളനത്തിൽ സിനിമ താരം രവീന്ദ്രൻ അറിയിച്ചു.
വിജയികൾക്കുള്ള സമ്മാനദാനം മാർച്ച് മാസം ആദ്യം ബഹ്‌റൈനിൽ വെച്ച് നടക്കുന്ന മിഡിൽ ഈസ്റ്റ് കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ വെച്ച് നൽകും. വാർത്തസമ്മേളനത്തിൽ നിക്കോൺ മിഡിൽ ഈസ്റ്റ് എം. ഡി. നരേന്ദ്രമേനോൻ, മിഡിൽ ഈസ്റ്റ് സെയിൽസ് ഹെഡ് അക്ഷയ് തൽവർ, ബഹ്‌റൈൻ സെയിൽസ് ഹെഡ് ജലീൽ എന്നിവർ പങ്കെടുത്തു. ലാൽ കെയേഴ്സ് പ്രസിഡണ്ട് എഫ്. എം. ഫൈസൽ കോർഡിനേറ്റർ ജഗത് കൃഷ്ണകുമാർ, തോമസ് ഫിലിപ്പ് എന്നിവരും സന്നിഹിതരായിരുന്നു.
drtrdtd