വിഴിഞ്ഞത്ത്‌ ആദ്യ കപ്പലിന് ഉജ്വല സ്വീകരണം; കേരളത്തിന് അസാധ്യം എന്നൊന്നില്ലെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: പതിറ്റാണ്ടുകൾ നീണ്ട കേരളത്തിന്റെ കാത്തിരിപ്പിന് അറുതി വരുത്തി വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് ആദ്യ ചരക്ക്‌ കപ്പൽ തീരം തൊട്ടു. ഷെൻ ഹുവ - 15 ചരക്കുകപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു. വാട്ടർ സല്യൂട്ടോടെ ആയിരുന്നു കേരളം കപ്പലിനെ സ്വീകരിച്ചത്‌. വാട്ടര്‍ സല്യൂട്ടോടെയാണ് ബെര്‍ത്തിലേക്ക് അടുപ്പിച്ചത്. കേന്ദ്രമന്ത്രി വി. മുരളീധരന്‍, മന്ത്രിമാരായ വി.ശിവന്‍കുട്ടി, കെ.രാജന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ശശി തരൂര്‍ എം.പി. എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കേരളത്തെ സംബന്ധിച്ച് അസാധ്യം എന്നവാക്കില്ലെന്നാണ് ഇതോടുകൂടി തെളിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നതിന്റെ ഏറ്റവും അടുത്ത നിമിഷത്തിലാണ് നില്‍ക്കുന്നത്. ഏത് പ്രതിസന്ധിയേയും അത് എത്രവലുതായാലും അതിനെ അതിജീവിക്കുമെന്ന് ഒരുമയിലൂടേയും ഐക്യത്തിലൂടേയും കൂട്ടായ്മയിലൂടെയും തെളിയിച്ചതാണ് അതാണ് ഇവിടെയും കാണാന്‍ കഴിയുക. ഇതുപോലൊരു തുറമുഖം ലോകത്ത് തന്നെ അപൂര്‍വ്വമാണെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിലൂടെ വ്യവസായ, നിക്ഷേപ രംഗത്ത്‌ അനന്ത സാധ്യത തുറക്കുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക, വ്യാവസായിക, വിനോദസഞ്ചാര രംഗങ്ങളിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കുന്ന തുറമുഖം ഇന്ത്യയുടെ പുതിയ വാണിജ്യ കവാടമാകും. ദുബായ്, സിംഗപ്പുർ, കൊളംബോ എന്നീ തുറമുഖങ്ങളെ ആശ്രയിക്കുന്ന ഇന്ത്യയിലെ കണ്ടെയ്‌നർ വ്യവസായം ഇനി കേരളത്തെ ആശ്രയിക്കും. 40 വർഷത്തേക്കാണ്‌ തുറമുഖം നടത്തിപ്പ്‌ അദാനി വിഴിഞ്ഞം പോർട്ട്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ (എവിപിപിഎൽ) ലഭിക്കുക. 15–-ാം വർഷംമുതൽ മൊത്തം വരുമാനത്തിന്റെ ഒരു ശതമാനം തുക ലഭിക്കും. ഓരോ വർഷവും ഒരുശതമാനംവീതം വർധിക്കും.

article-image

ERWEWERWERWERWERW

You might also like

  • Straight Forward

Most Viewed