നെന്മാറ സഹകരണ ബാങ്ക് വായ്പാ ക്രമക്കേട്; സ്ഥിരനിക്ഷേപം പിന്‍വലിക്കാനൊരുങ്ങി പഞ്ചായത്ത്


വായ്പ ക്രമക്കേട് ആരോപണം ഉയര്‍ന്ന നെന്മാറയിലെ വലങ്ങി-വിത്തനശ്ശേരി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് നെന്മാറ പഞ്ചായത്ത് സ്ഥിരനിക്ഷേപം പിന്‍വലിക്കും. 3,32,81,116 രൂപയാണ് പഞ്ചായത്ത് പിന്‍വലിക്കുന്നത്. പഞ്ചായത്ത് ഭരണസമിതിയാണ് തുക പിന്‍വലിക്കാന്‍ പ്രമേയത്തിലൂടെ തീരുമാനമെടുത്തത്.

പിന്‍വലിക്കുന്ന തുക ഉടന്‍ മറ്റൊരു ബാങ്കില്‍ നിക്ഷേപിക്കുമെന്ന് നെന്മാറ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ ബാങ്കിനെ തകര്‍ക്കാനുള്ള കോണ്‍ഗ്രസ് ശ്രമമാണ് നിക്ഷേപം പിന്‍വലിക്കാനുള്ള തീരുമാനമെന്നാണ് ബാങ്ക് ഭരണസമിതിയുടെ പ്രതികരണം.

സിപിഐഎം നിയന്ത്രണത്തിലുള്ള ബാങ്കിലെ ക്രമക്കേടിനെതിരെ മുന്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗമാണ് പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയത്. സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ പരാതി അന്വേഷിക്കുന്നതിനിടെയാണ് പഞ്ചായത്തിന്റെ സ്ഥിരനിക്ഷേപം പിന്‍വലിക്കാനുള്ള തീരുമാനം.

article-image

sdsdsdsadsadsads

You might also like

  • Straight Forward

Most Viewed