പ്രസവശേഷം വീട്ടിലേയ്ക്ക് മടങ്ങവെ വാഹനാപകടം; കു‍ഞ്ഞ് ഉൾപ്പടെ മൂന്ന് പേർ മരിച്ചു


തിരുവനന്തപുരം:

പള്ളിപ്പുറത്ത് വാഹനാപകടത്തിൽ മൂന്നു പേർ മരിച്ചു. കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം.

നാല് ദിവസം പ്രായമായ കൈക്കുഞ്ഞ് ഉൾപ്പെടെയാണ് അപകടത്തിൽ മരിച്ചത്. നവജാത ശിശുവും അമ്മൂമ്മ ശോഭയും ഓട്ടോ ഡ്രൈവർ സുനിലുമാണ് മരിച്ചത്.

പ്രസവശേഷം ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. കുഞ്ഞിന്‍റെ അമ്മ‌യ്ക്കും അച്ഛനും പരിക്കേറ്റു.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed