ഏലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസ് ഐജി പി വിജയന് സസ്പെൻഷൻ

കോഴിക്കോട്:
ഐജി പി. വിജയനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു. ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ വിവരങ്ങൾ ചോർത്തിയെന്ന പേരിലാണ് നടപടി.
പ്രതിയുമായുള്ള യാത്രാവിവരങ്ങൾ പുറത്തായത് വിജയൻ വഴിയെന്നാണ് റിപ്പോർട്ട്. എഡിജിപി എം.ആർ. അജിത്കുമാർ ആണ് റിപ്പോർട്ട് നൽകിയത്. തുടരന്വേഷണത്തിന് എഡിജിപി പി. പത്മകുമാറിനെ ചുമതലപ്പെടുത്തി.
എലത്തൂർ ട്രെയിൻ ആക്രമണ കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിയെ മുംബൈയിൽ നിന്ന് കൊണ്ടുവന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുവെന്ന കാരണത്തിലാണ് സസ്പെൻഷൻ. തീവ്രവാദ വിരുദ്ധ സ്ക്വാഡ് അത്യധികം സൂക്ഷ്മതയോടെ പ്രവർത്തിക്കേണ്ട വിഭാഗമാണെന്നും സുരക്ഷയിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
q