നഴ്‌സുമാരുടെ സമരം പിൻവലിച്ചു; ഹൈക്കോടതി മേൽനോട്ടത്തിൽ ചൊവ്വാഴ്ച ചർച്ച
ഷീബ വിജയൻ I കേരളം
കൊച്ചി: മിനിമം വേതനം 40,000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാർ നടത്തിവന്ന സമരം പിൻവലിച്ചു. വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടതിനെത്തുടർന്നാണ് തീരുമാനം. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ മാനേജ്‌മെന്റുകളുമായി മധ്യസ്ഥ ചർച്ച നടക്കും.
ചർച്ചകൾ പൂർത്തിയാകുന്നത് വരെ സമരം തുടരരുതെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടുത്തരുതെന്നും പ്രവേശന കവാടങ്ങൾ ഉപരോധിക്കരുതെന്നും നഴ്‌സുമാരോട് കോടതി വ്യക്തമാക്കി. നഴ്‌സുമാരുടെ സമരം മൂലം ചികിത്സാ സൗകര്യങ്ങൾ മുടങ്ങുന്നത് ചൂണ്ടിക്കാട്ടി സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
aa


