കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി

കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. കണ്ണൂർ അഴീക്കോട് നീർക്കടവ് മോടത്തി വീട്ടിൽ ഷമി മോടത്തി (49) ആണ് ഇന്നലെ രാത്രിയുണ്ടായ ഹൃദയാഘാതം കാരണം മരണപ്പെട്ടത്. മനാമയിൽ തയ്യൽ ജോലി ചെയ്ത് വരികയായിരുന്നു. അവിവാഹിതനാണ്. ബഹ്‌റൈനിലെ മാതാ അമൃതാനന്ദമായി സേവാ സമിതിയുടെ പ്രവർത്തകനും കോഡിനേറ്ററുമായിരുന്നു. മൃതദേഹ൦ തൊഴിലുടമയുടേയും, മാതാ അമൃതാനന്ദമായി സേവാ സമിതിയുടെ സഹായത്തോടെ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി വരുന്നു.
്പമുിരന