രാജ്യം നിശ്ചലമാകുന്നു; പാചകവാതക ക്ഷാമത്തിൽ ഹോട്ടലുകൾ അടച്ചുപൂട്ടുന്നു, സർക്കാരിന് വീഴ്ചയെന്ന് ആക്ഷേപം


ഷീബ വിജയൻ I കേരളം

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുണ്ടായ കടുത്ത പാചകവാതക പ്രതിസന്ധിയിൽ സംസ്ഥാനത്തെ ഹോട്ടൽ മേഖല സ്തംഭിക്കുന്നു. വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ നഗരപ്രദേശങ്ങളിലെ പകുതിയിലധികം ഹോട്ടലുകളും ഇതിനോടകം അടച്ചുപൂട്ടി. വരും ദിവസങ്ങളിൽ ബാക്കിയുള്ളവ കൂടി പൂട്ടേണ്ടി വരുമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.

പ്രതിസന്ധി ആരംഭിച്ച് നാല് ദിവസമായിട്ടും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് വ്യാപാരികൾ ആരോപിക്കുന്നു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ കരുതൽ ശേഖരം ഉറപ്പാക്കുന്നതിൽ കേന്ദ്രസർക്കാരിനുണ്ടായ വീഴ്ചയാണ് ഇപ്പോഴത്തെ തകർച്ചയ്ക്ക് കാരണമെന്നാണ് സൂചന. പ്രതിസന്ധിയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്ന് വിതരണ കമ്പനികളെ വിലക്കിയിരിക്കുകയാണ്.

പൊതുമേഖലാ കമ്പനികളുടെ വിതരണം നിലച്ചപ്പോൾ സ്വകാര്യ കമ്പനികൾ ഈ അവസരം കൊള്ളലാഭത്തിനായി ഉപയോഗിക്കുന്നതായി പരാതിയുണ്ട്. കഴിഞ്ഞ ആഴ്ച 1550 രൂപയായിരുന്ന സിലിണ്ടറിന് ഇപ്പോൾ 2650 രൂപ വരെയാണ് സ്വകാര്യ വിതരണക്കാർ ഈടാക്കുന്നത്. അദാനി ഉൾപ്പെടെയുള്ള സ്വകാര്യ ഗ്രൂപ്പുകൾ പെട്രോളിയം മേഖലയിൽ പിടിമുറുക്കിയതാണ് ഈ അവസ്ഥയ്ക്ക് പിന്നിലെന്നും ആക്ഷേപമുയരുന്നുണ്ട്.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed