മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ നാല് പ്രവാസികൾക്ക് ബഹ്റൈനിൽ ജീവപര്യന്തം തടവ്

മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട നാല് പ്രവാസികൾക്ക് ബഹ്റൈനിൽ ജീവപര്യന്തം തടവ്. 37−ഉം 56−ഉം വയസ്സുള്ള രണ്ട് അമേരിക്കക്കാർ, 55−കാരനായ ബ്രിട്ടീഷ് പൗരൻ, പോർച്ചുഗലിൽ നിന്നുള്ള 57−കാരൻ എന്നിവരെയാണ് കോടതി 25 വർഷത്തെ തടവിന് വിധിച്ചത്. ഇവർ കൊക്കെയ്ൻ, മരിജുവാന, ഹാഷിഷ്, ഷാബു, എംഡിഎംഎ, കുറിപ്പടി ഗുളികകൾ എന്നിവ കടത്തുകയും വിൽക്കുകയും അതുപോലെ കഞ്ചാവ് വളർത്തുകയും ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. പ്രതികൾ 10,000 ദിനാർ പിഴ അടയ്‌ക്കേണ്ടിയും വരും. 3 ബഹ്റൈനികളും ഇന്ത്യക്കാരും ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നായി 17 പേർ മയക്കുമരുന്ന് സംഘത്തിന്റെ ഭാഗമാണ്. ഇതിൽ ഒരു ബ്രിട്ടീഷ് പൗരനെ കോടതി കുറ്റവിമുക്തനാക്കി ബാക്കിയുള്ളവർക്ക് പിഴയും തടവും വിധിച്ചു.
ശിക്ഷാ കാലാവധി പൂർത്തിയാകുമ്പോൾ പ്രവാസികളെ നാടുകടത്തുമെന്ന് കോടതി വ്യക്തമാക്കി.
asetes