കാലിത്തീറ്റയിലെ മായം തടയാന്‍ നിയമം കൊണ്ടുവരുമെന്ന് മന്ത്രി ചിഞ്ചുറാണി

മായം ചേർത്ത കാലിത്തീറ്റകൾ കേരളത്തിലേക്ക് കൊണ്ടുവരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ ക്ഷീരവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കാലിത്തീറ്റയിൽ മായം തടയാന്‍ ബിൽ കൊണ്ടുവന്നുവെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു. നിയമപ്രകാരം മായം ചേർത്ത കാലിത്തീറ്റകൾ കേരളത്തിലേക്ക് കൊണ്ടുവരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാന്‍ കഴിയും. എത്രയും വേഗം നിയമം നടപ്പിലാക്കുമെന്നും നിയമം നടപ്പിലാക്കിയ മറ്റ് സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തിയെന്നും മന്ത്രി അറിയിച്ചു. മായം ചേർത്ത കാലിത്തീറ്റ കാരണം പശുക്കൾ ചത്ത സാഹചര്യത്തിലാണ് തീരുമാനം.
കന്നുകാലികളിലെ ചർമ്മമുഴ രോഗത്തിനുള്ള മരുന്നുകൾ മൃഗാശുപത്രി വിതരണം ചെയ്യാനുള്ള നടപടികൾ ഇതിനകം സ്വീകരിച്ചുവെന്നും മന്ത്രി അറിയിച്ചു. ചർമ്മമുഴ വന്ന് ചത്ത പശുക്കളുടെ ഉടമകൾക്ക് നഷ്ടപരിഹാരമായി മുപ്പതിനായിരം രൂപ നൽകും. പ്രായം കുറഞ്ഞ പശുവിന് പതിനാറായിരം രൂപയും പശുക്കുട്ടിക്ക് 5000 രൂപയും നൽകും.ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താൻ സംസ്ഥാനം നിരന്തരമായി കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ടെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. എന്നാൽ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. കേന്ദ്രത്തിൽ നിന്ന് പോസിറ്റീവായ മറുപടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കേരളത്തിൽ നിന്നുള്ള എംപിമാർ ഇക്കാര്യത്തിൽ സമ്മർദ്ദം ചെലുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
dfhdfh