അമിത് ഷാ നാളെ തൃശൂരിൽ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ തൃശൂരിൽ എത്തും. വൈകുന്നേരം അഞ്ച് മണിക്ക് വടക്കുനാഥ ക്ഷേത്ര മൈതാനിയിൽ നടക്കുന്ന ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. പാർലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കു മുന്നോടിയായാണ് അമിത് ഷായുടെ സന്ദർശനം. കൂടാതെ ശക്തൻ തമ്പുരാൻ സ്മാരകവും സന്ദർശിക്കും. തൃശൂർ പാർലമെന്റ് നിയോജക മണ്ഡലത്തിലെ ബിജെപി നേതാക്കളുടെ യോഗത്തിലും അമിത് ഷാ പങ്കെടുക്കും. അമിത് ഷായുടെ കേരള സന്ദർശത്തിന് വലിയ രാഷ്ട്രീയമാനമാണുള്ളത്. കേരളത്തിൽ നിന്നും പാർലമെൻ്റിലേക്ക് ഒരു അക്കൗണ്ട് തുറക്കുക എന്നത് തന്നെയാണ് ബിജെപിയുടെ ലക്ഷ്യം. കേരളത്തിലെ മറ്റു സീറ്റുകൾ ബിജെപി ലക്ഷ്യമിടുന്നുണ്ടങ്കിലും തൃശൂർ ഒരു തുറുപ്പ് ചീട്ടായിട്ടാണ് ബിജെപി കാണുന്നത്.
സിനിമ താരവും മുൻ രാജ്യസഭ എംപി യുമായിരുന്ന സുരേഷ് ഗോപിയെ വീണ്ടും മത്സരിപ്പിക്കുമെന്നും സൂചനയുണ്ട്. തൃശൂർ ലോകസഭ മണ്ഡലത്തിന്റെ തെരെഞ്ഞുടുപ്പ് മുന്നൊരുക്കങ്ങൾക്ക് തുടക്കം കുറിക്കുന്ന ചർച്ചകൾ നടക്കുമെന്നും പാർലിമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം ആണ് അമിത് ഷായുടെ വരവോടെ ഉണ്ടാവാൻ പോവുന്നതെന്നും ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു.
tuftu