തൃശൂരിലെ സദാചാര ആക്രമണം; ഇരയായ ബസ് ഡ്രൈവർ മരിച്ചു


തൃശൂർ തിരുവാണിക്കാവിൽ സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു. തൃശൂർ, തൃപ്രയാർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന ചേർപ്പ് സ്വദേശിയായ സഹർ (32) ആണ് മരിച്ചത്. കഴിഞ്ഞ പതിനെട്ടിന് അർധരാത്രിയായിരുന്നു ആക്രമണം.

തൃശൂർ ജൂബിലി മിഷൻ ആശുപ്രതിയിൽ ചികിത്സയിലിരിക്കെയാണ് സഹൽ മരിച്ചത്. സമീപത്തെ ക്ഷേത്രത്തിലെ സിസിടിവി കാമറയില്‍ പതിഞ്ഞ മര്‍ദനദൃശ്യങ്ങള്‍ പൊലീസ് തെളിവായി ശേഖരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറു പേർക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമത്തിനാണ് കേസ്. പ്രതികളില്‍ ഒരാള്‍ രാജ്യം വിട്ടതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

article-image

fghfghfgh

You might also like

Most Viewed