വടകര സഹൃദയ വേദി സ്ഥാനാരോഹണ ചടങ്ങ് സംഘടിപ്പിക്കുന്നു


ബഹ്റൈനിലെ വടകര നിവാസികളുടെ കൂട്ടായ്മയായ വടകര സഹൃദയ വേദിയുടെ 2023 - 25 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം മാർച്ച് 10 ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് സഗയ്യ കെ.സി.എ. ഹാളിൽ നടക്കും. പ്രശസ്ത കഥാകൃത്തും , പ്രഭാഷകനുമായ വി.ആർ സുധീഷ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

തുടർന്ന് നിരവധി മത്സര വേദികളിൽ പങ്കെടുത്ത് പ്രാഗത്ഭ്യം തെളിയിച്ച പ്രശസ്ത ഗായിക വിജിത ശ്രീജിത്ത് ( idea Star Singer 2007, കൈരളി ഗന്ധർവ്വ സംഗീതം 2012 , മഴവിൽ മനോരമ ഇന്ത്യൻ വോയ്സ് 2013 , ) ഒപ്പം പ്രശസ്ത ഗായകൻ ഉണ്ണികൃഷ്ണൻ എന്നിവർ നയിക്കുന്ന ഗാനമേള, ആരവം പാട്ടു കൂട്ടം അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ, സിനിമാറ്റിക്ക് ഡാൻസ് എന്നിവയും വേദിയിൽ അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക് 39898 781, 39697035 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

ngfhtgd

You might also like

Most Viewed