യുപിയിലേക്ക് കേരളത്തില്‍ നിര്‍മ്മിച്ച സ്മാർട്ട് റോബോട്ടുകള്‍


ഉത്തര്‍പ്രദേശിലെ അടഞ്ഞുകിടക്കുന്ന അഴുക്കുചാലുകളും മാന്‍ഹോളുകളും ആഴത്തിലെത്തി വൃത്തിയാക്കുന്നതിന് കേരളത്തില്‍ നിര്‍മ്മിച്ച സ്മാര്‍ട്ട് റോബോട്ടുകള്‍. കേരളം ആസ്ഥാനമായുള്ള ദേശീയ അവാര്‍ഡ് നേടിയ സ്റ്റാര്‍ട്ടപ്പായ ജെന്റോബോട്ടിക്‌സ് വികസിപ്പിച്ചെടുത്തതാണ് ഈ റോബോട്ടുകള്‍.

അഴുക്കുചാലുകള്‍ വൃത്തിയാക്കുന്ന തൊഴിലാളികളുടെ ജോലി ചെയ്യാന്‍ 1.18 കോടി രൂപ വിലയുള്ള മൂന്ന് ബാന്‍ഡികൂട്ട് റോബോട്ടുകളെയാണ് യുപി സര്‍ക്കാര്‍ വാങ്ങിയിരിക്കുന്നത് എന്ന് ജലകാല്‍ വകുപ്പ് ജനറല്‍ മാനേജര്‍ കുമാര്‍ ഗൗരവ് പറഞ്ഞു.

പദ്ധതി യുപിയിലെ പ്രയാഗ്രാജില്‍ നിന്ന് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഏത് തരത്തിലുള്ള മലിനജല മാന്‍ഹോളുകളും വൃത്തിയാക്കാന്‍ രൂപകല്‍പ്പന ചെയ്ത റോബോട്ടിക് മെഷീനാണ് ബാന്‍ഡികൂട്ട്. ഹോളിക്ക് ശേഷമായിരിക്കും ഈ റോബോട്ടുകളെ ഉപയോഗിക്കുക. റോബോട്ടുകളുടെ പരിപാലന ചുമതല പ്രയാഗ്രാജ് നഗര്‍ നിഗത്തിനും ജലകാല്‍ വകുപ്പിനുമാണ്.

article-image

ീബീ്

You might also like

Most Viewed