ബ്രഹ്മപുരം തീപടിത്തം: കൊച്ചി കോർപ്പറേഷന് 1.8 കോടി രൂപയുടെ പിഴ


ബ്രഹ്മപുരം തീപടിത്തത്തിൽ കൊച്ചി കോർപ്പറേഷന് പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോർ‍‍ഡ്. 1.8 കോടി രൂപ കോർപ്പറേഷൻ പിഴ അടയ്ക്കണമെന്നാണ് ഉത്തരവ്. നിയമപരമായ നടപടികൾക്ക് ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മലിനീകരണ നിയന്ത്രണബോർഡ് ചെയർമാൻ എ ബി പ്രദീപ് കുമാർ പറഞ്ഞു. 15 ദിവസത്തിനകം കോർപ്പറേഷൻ വിശദീകരണം നൽകണമെന്നാണ് നിർദേശം.

പ്ലാസ്റ്റിക് മാലിന്യത്തിന് തീ പിടിച്ചത് മൂലം വൻ പാരിസ്ഥിതിക ആഘാതമാണുണ്ടായത്. പരിസ്ഥിതിക്കുണ്ടായ ആഘാതം മറ്റ് നഷ്ടങ്ങൾ എന്നിവ വിലയിരുത്തി കോർപ്പറേഷന് വീണ്ടും പിഴ ചുമത്തുമെന്നും മലിനീകരണ നിയന്ത്രണബോർഡ് ചെയർമാൻ വ്യക്തമാക്കി. ബയോ മൈനിങ് നടപടികൾ പൂർത്തിയാക്കേണ്ട സമയം കഴിഞ്ഞു. നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വന്ന വീഴ്ചയാണ് സ്ഥിതി ഗുരുതരമാക്കിയത്. ഫയർ ഹൈഡ്രന്റുകൾ പ്രവർത്തിച്ചിട്ടില്ലെന്നും മലിനീകരണ നിയന്ത്രണ ബോർഡ് പറഞ്ഞു.

ഐഐടി മദ്രാസുമായി ചേർന്ന് എയർ പ്യൂരിഫയർ സ്ഥാപിക്കുമെന്നും മലിനീകരണ നിയന്ത്രണബോർഡ് ചെയർമാൻ പറഞ്ഞു. വായുവിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിന് ഉദ്ദേശിച്ചാണ് ഈ സംവിധാനം. ബ്രഹ്മപുരത്ത് തീ അണയ്ക്കാനുളള ശ്രമങ്ങൾ തുടരുകയാണ്. പാലാരിവട്ടം, കലൂർ, വൈറ്റില എന്നിവിടങ്ങളിലെ അന്തരീക്ഷത്തിൽ നിന്ന് പുക നീങ്ങിയിട്ടുണ്ട്.

തീപിടിത്തത്തെ തുടർന്ന് ബ്രഹ്മപുരത്തും സമീപപ്രദേശങ്ങളിലും താമസിക്കുന്നവര്‍ ഞായറാഴ്ച വീടുകളില്‍ തന്നെ കഴിയണമെന്ന് ജില്ലാ കലക്ടര്‍ രേണുരാജ് നിര്‍ദേശം നൽകിയിരുന്നു. മേഖലയിലെ കടകള്‍ അടച്ചിടണം. പ്രദേശത്ത് കൂടുതല്‍ ഓക്‌സിജന്‍ കിയോസ്‌കുകള്‍ സജ്ജമാക്കുമെന്നും അടിയന്തര സാഹചര്യത്തെ നേരിടാന്‍ ആശുപത്രികള്‍ തയ്യാറാണെന്നും രേണുരാജ് വ്യക്തമാക്കി.

article-image

mjvjhvjh

You might also like

  • Straight Forward

Most Viewed