തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് ഇ.പി ജയരാജൻ


തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. ആരാണ് ഗൂഢാലോചന നടത്തുന്നതെന്ന് സമയമാകുമ്പോൾ പറയും. കണ്ണൂരിലെ വൈദേകം റിസോർട്ടുമായി ബന്ധമില്ല. ആദായ നികുതി വകുപ്പ് ടിഡിഎസ് വിഭാഗമാണ് പരിശോധന നടത്തിയതെന്നും ഇപി ജയരാജൻ പ്രതികരിച്ചു. റിസോർട്ടിൽ സാധാരണ പരിശോധനയാണ് നടന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പ്രതികരിച്ചു.

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും, എൽഡിഎഫ് കൺവീനറുമായ ഇ.പി ജയരാജന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള കണ്ണൂർ മോറാഴയിലെ വൈദേകം റിസോർട്ട് കേന്ദ്രീകരിച്ചുള്ള വിവാദത്തിന് പിന്നാലെയാണ് ഇ.പി ജയരാജന്റെ ഗൂഢാലോചനാ ആരോപണം. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നു. ആരാണ് പിന്നിലെന്നറിയാം. സമയമാകുമ്പോൾ പറയും.

പാർട്ടിയിൽ നിന്നാണോ ഗൂഢാലോചനയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ. ടിഡിഎസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയാണ് ആദായനികുതി വകുപ്പ് നടത്തിയതെന്നും ഇപി ജയരാജൻ പ്രതികരിച്ചു. റിസോർട്ടിലേത് സാധാരണ പരിശോധനയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.

അതേസമയം കൊച്ചിയിലെ മാധ്യമ പ്രവർത്തകൻ നൽകിയ പരാതിയിൽ വൈദേകം റിസോർട്ടിനെതിരെ ഇ.ഡിയും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിസോർട്ടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ആരോപണം.

article-image

wett

You might also like

Most Viewed