സ്ഥാനമാനങ്ങള്‍ വേണമെങ്കിൽ മിണ്ടാതിരിക്കേണ്ട അവസ്ഥ; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എം.കെ രാഘവന്‍

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും വിമർശനവുമായി എം. കെ രാഘവന്‍ എംപി. വിമർശനവും വിയോജിപ്പും പറ്റാത്ത സ്ഥിതിയിലേക്ക് കോണ്‍ഗ്രസ് പാർട്ടി മാറിയെന്നാണ് വിമർശനം. സ്ഥാനമാനങ്ങള്‍ വേണമെങ്കിൽ മിണ്ടാതിരിക്കേണ്ട അവസ്ഥയാണെന്നും എം കെ രാഘവന്‍ കുറ്റപ്പെടുത്തി. ‘രാജാവ് നഗ്നനാണെന്ന് പറയാന്‍ ആരും തയ്യാറല്ല. സ്ഥാനങ്ങള്‍ വേണമെങ്കിൽ മിണ്ടാതിരിക്കണം. അത് വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. സ്ഥാനവും മാനവും വേണമെങ്കിൽ ഒന്നും മിണ്ടാതിരിക്കുകയാണ് കോണ്‍ഗ്രസ് പാർട്ടിക്കകത്തെ അവസ്ഥ. അതിൽ വലിയ ദുഃഖമുണ്ട്.
എന്ത് പുനഃസംഘടനയാണെന്ന് പറഞ്ഞാലും സ്വന്തക്കാരുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുന്നതിനപ്പുറത്ത് പാർട്ടിയുടെ വളർച്ചയ്ക്ക് വേണ്ടി ആരെയും കൊണ്ടുവരുന്നില്ല. നാളെ നമ്മുടെ പോക്ക് എങ്ങോട്ടാണെന്ന് സ്വയം ആലോചിക്കണം’. എം കെ രാഘവന്‍ വിമർശിച്ചു.
4er6dr