ചാലിയത്ത് തീകൊളുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ


ചാലിയത്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കേ മരിച്ചു. ഷഫീദ (40) ആണ് മരിച്ചത്. ഭർത്താവും ഭർത്താവിന്‍റെ കുടുംബവും മാനസികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് ഷഫീദ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഭർത്താവ് ജാഫറിനെതിരേ യുവതി മരണമൊഴി നൽകിയിരുന്നു. ആത്മഹത്യാ പ്രേരണകുറ്റത്തിന് അറസ്റ്റിലായ ഭർത്താവ് റിമാൻഡിലാണ്. 

അതേസമയം യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം. കോഴിക്കോട് ചാലിയം സ്വദേശി ഷഫീദ (40) ഇന്ന് രാവിലെ മെ‌ഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. തീ കത്തുമ്പോൾ ജാഫർ നോക്കിനിന്നുവെന്ന് ഷഫീദയുടെ കുടുംബം ആരോപിക്കുന്നു. 

ജാഫറിന്റെ സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ ഷഫീദയെ മാനസികമായി പീഡിപ്പിച്ചു. വിശദമായ പൊലീസ് അന്വേഷണം വേണമെന്നും ഷഫീദയുടെ സഹോദരൻ മുഹമ്മദ് റഫീഖ് ആവശ്യപ്പെടുന്നു.

article-image

്ൂഹി

You might also like

Most Viewed