കാപ്പാ കേസ് പ്രതിയെ നടുറോഡിൽ കുത്തിക്കൊന്നു

കാപ്പാ കേസ് പ്രതിയെ നടുറോഡിൽ കുത്തിക്കൊന്നു. പോത്തു റിയാസ് എന്നറിയപ്പെടുന്ന റിയാസ് ആണ് കൊല്ലപ്പെട്ടത്. റിയാസിനെ കൊലപ്പെടുത്തിയ ഷിഹാബ് പൊലീസിൽ കീഴടങ്ങി. പുനലൂർ കുന്നിക്കോട് പട്ടാഴി റോഡിലാണ് കൊലപാതകം നടന്നത്. കുന്നിക്കോട് പൊലീസ് സ്റ്റേഷനിൽ നിന്നും 100 മീറ്റർ മാത്രം അകലെയാണ് സംഭവം. ഇറച്ചിക്കട ലേലത്തെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു.
tuftu