ക്യാമ്പസിൽ അനാശാസ്യവും മയക്കുമരുന്ന് വിൽപ്പനയും: എസ്എഫ്ഐക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കാസർഗോഡ് ഗവ. കോളജ് മുൻ പ്രിൻസിപ്പൽ

എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കാസർഗോഡ് ഗവ. കോളജ് മുൻ പ്രിൻസിപ്പൽ എം. രമ രംഗത്ത്. എസ്എഫ്ഐയുടെ നേതൃത്വത്തിൽ കാമ്പസിൽ അനാശാസ്യവും മയക്കുമരുന്ന് വിൽപ്പനയും നടക്കുന്നതായും ഇത് ചോദ്യം ചെയ്തതാണ് തനിക്കെതിരെയുള്ള പ്രതിഷേധത്തിന് കാരണമെന്നും രമ പറഞ്ഞു.
കുട്ടികൾക്ക് പഠിക്കാനുള്ള നല്ല അന്തരീക്ഷം ഉണ്ടാക്കിയെടുക്കാനാണ് താൻ ശ്രമിച്ചത്. കുടിവെള്ളം മലിനമായ പ്രശ്നം കോളജില്‍ ഉണ്ടായിട്ടില്ലെന്നും രമ വ്യക്തമാക്കി.
പ്രിൻസിപ്പൽ സ്ഥാനത്തിന് നീക്കം ചെയ്തത് തന്‍റെ ഭാഗം കേൾക്കാതെയാണ്. വിദ്യാർഥികൾക്കെതിരായ കേസിൽ ഉറച്ചുനിൽക്കുന്നതായും രമ പറഞ്ഞു. അതേസമയം, രമയുടെ ആരോപണങ്ങൾക്കെതിരേ എസ്എഫ്ഐ രംഗത്തെത്തി. പ്രിൻസിപ്പലിനെ ദേഹോപദ്രവം ഏൽപ്പിച്ചെന്ന വാദം തെറ്റാണെന്നും എസ്എഫ്ഐ അറിയിച്ചു.
fbggfdgsdgdg