കെഎസ്ആർടിസി വിആർഎസ് നടപ്പാക്കാൻ ഒരുങ്ങുന്നു; 7,200 ജീവനക്കാരുടെ പട്ടിക തയ്യാറാക്കി

കെഎസ്ആർടിയിൽ നിർബന്ധിത വിആർഎസ് നീക്കം. ഇതിനായി 50 വയസ് പിന്നിട്ട 7,200 ജീവനക്കാരുടെ പട്ടിക മാനേജ്മെന്‍റ് തയാറാക്കി.
വിരമിക്കുന്ന ഒരാള്‍ക്ക് 15 ലക്ഷം നൽകും. മറ്റു ആനുകൂല്യങ്ങൾ വിരമിക്കൽ പ്രായമായതിന് ശേഷം നൽകാനുമാണ് തീരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിലാണ് കെഎസ്ആർടിസി വിആർഎസ് നടപ്പാക്കാൻ ഒരുങ്ങുന്നത്.
ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ നേരത്തെ തന്നെ കെഎസ്ആർടിസിയോട് ധനവകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ ഭാഗമായാണ് മാനേജ്മെന്‍റിന്‍റെ തീരുമാനം.
വിആർഎസ് നടപ്പിലാക്കിയാൽ ശമ്പള ചെലവിൽ 50 ശതമാനത്തിന്‍റെ കുറവ് ഉണ്ടാകുമെന്നാണ് കെഎസ്ആർടിസി പ്രതീക്ഷിക്കുന്നത്.
FDGDFGDGF