ആദ്യ മലയാള സിനിമ പിന്നണി ഗാനത്തിന് ഇന്ന് 75 വയസ്

മലയാള സിനിമ പിന്നണി ഗാനത്തിന് ഇന്ന് 75 വർഷം തികയുന്നു. 1948 ഫെബ്രുവരി 25ന് പുറത്തിറങ്ങിയ നിർമ്മല എന്ന ചിത്രത്തിലൂടെയാണ് ആദ്യ മലയാള സിനിമ പിന്നണി ഗാനത്തിന് തുടക്കം കുറിച്ചത്. സിനിമയിലെ ഈ ഗാനം പാടിയത് തൃപ്പൂണിത്തുറ സ്വദേശിയായ വിമല ബി വർമ്മയാണ്.
മലയാളത്തിൽ ആദ്യമായി പിന്നണിഗാനം അവതരിപ്പിക്കപ്പെട്ടത് മലയാളത്തിലെ നാലാമത്തെ ശബ്ദ ചിത്രമായ നിർമ്മലയിലൂടെയാണ്. മഹാകവി ജി. ശങ്കരക്കുറുപ്പ് എഴുതി, ഇ. ഐ. വാര്യർ സംഗീതം നൽകിയ ഗാനം പാടിയത് അന്ന് അറാം ക്ലാസുകാരിയായിരുന്ന വിമല ബി വർമ്മ. സേലത്തെ മോഡേൺ തീയറ്ററിൽ വെച്ചായിരുന്നു ഗാനങ്ങളുടെ റെക്കോർഡിംഗ്. വർഷങ്ങൾക്കിപ്പുറവും ഇന്ന് ആ അനുഭവം ഓർത്തെടുക്കുകയാണ്. മലയാളത്തിലെ ആദ്യ പിന്നണി ഗായിക.
അമ്മ പാടിയ പാട്ടിൻറെ സി.ഡികൾ മകൾ കൃഷ്ണ വർമ്മ ഇപ്പോഴും സൂക്ഷിച്ച് വച്ചിട്ടുണ്ട്. പാടിയ ചിത്രത്തിൽ അഭിനയിക്കാനും വിമല വർമ്മക്ക് അവസരം ലഭിച്ചു. മൂന്നു പാട്ടുകളാണ് നിർമ്മലയിൽ വിമല പാടിയത് പക്ഷേ പിന്നീട് സിനിമ മേഖലയിൽ വിമല സജീവമായില്ല.
FGHFGHFGH