ബികെഎസ് ജി സി സി കലോത്സവം ഏപ്രിൽ ആദ്യവാരം ആരംഭിക്കും


ബഹ്റൈൻ കേരളീയ സമാജം വിദ്യാർത്ഥികൾക്കും കുട്ടികൾക്കുമായി സംഘടിപ്പിക്കുന്ന ബികെഎസ് ജി സി സി കലോത്സവം എപ്രിൽ ആദ്യവാരമാരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. നൂറോളം വ്യക്തിഗത മത്സരങ്ങളും അറുപതിലധികം ഗ്രൂപ്പ് മത്സരങ്ങളുമുള്ള കലോത്സവത്തിൽ ആയിരത്തോളം മത്സരാർത്ഥികളെയാണ് പ്രതിക്ഷിക്കുന്നത്. ഗൾഫ് മേഖലയിലെ, വിവിധ രാജ്യങ്ങളിലെ ഏത് പൗരത്വത്തിലുള്ള കുട്ടികൾക്കും പങ്കെടുക്കാവുന്ന വിധമാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

കലാതിലകം, കലാപ്രതിഭ, ബാല തിലകം, ബാല പ്രതിഭ, നാട്യരജ്ഞ, കലാരജ്ഞ, സംഗീത രജ്ഞയും തുടങ്ങിയ പുരസ്കാരങ്ങളും ഗ്രൂപ്പ് മത്സരങ്ങൾക്ക് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പും നൽകും. ബഹ്റൈന്റെ പുറത്ത് നിന്ന് വരുന്ന മത്സരാർത്ഥികൾക്കും രക്ഷിതാക്കൾക്കും താമസ സൗകര്യവും ഭക്ഷണ സൗകര്യവും സമാജം സജ്ജീകരിക്കുമെന്നും ഇത്തവണ ഫെസ്റ്റിവൽ ഡയറക്ടർ ആയി സൂര്യ കൃഷ്ണമൂർത്തി എത്തിച്ചേരുമെന്നും സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ള പറഞ്ഞു. നൃത്ത, സംഗീത മത്സരങ്ങളും ഗ്രൂപ്പ് ഇവൻറുകളും ഈദ് അവധി ദിനങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 39440530 അല്ലെങ്കിൽ 3369895 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

FGHFHFGHGHG

You might also like

Most Viewed