ഇസ്രായേലിൽ മലയാളി കർഷകനെ കണ്ടെത്തി

ഇസ്രായേലിൽ മലയാളി കർഷകനെ കാണാതായതല്ലെന്നും ബോധപൂർവം മുങ്ങിയതാണെന്ന് കൃഷി മന്ത്രി പി. പ്രസാദ്. താൻ സുരക്ഷിതനാണെന്ന് കാണാതായ ബിജു കുര്യൻ ഭാര്യക്ക് മെസേജ് അയച്ചിട്ടുണ്ട്. ബിജു തെറ്റിദ്ധരിപ്പിച്ചതിൽ കുടുംബം ക്ഷമ ചോദിച്ചു. ബിജുവിനെതിരെ നിയമനടപടി ആലോചിക്കുമെന്നും കൃഷി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഫെബ്രുവരി 12നാണ് ആധുനിക കൃഷി പരിശീലനത്തിന് 27 കർഷകരെ സംസ്ഥാന കൃഷി വകുപ്പ് മുൻകൈ എടുത്ത് ഇസ്രായേലിലേക്ക് അയച്ചത്. ഈ സംഘത്തിലെ അംഗമായ ബിജുവിനെ ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് തലേദിവസമായ 17നാണ് കാണാതായത്. വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ ശേഷം ബിജുവിനെ കാണാതായെന്നാണ് സംഘത്തോടൊപ്പം ഉണ്ടായിരുന്ന കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക് അറിയിച്ചത്.
ഹോട്ടലിൽ പോകാനായി താമസസ്ഥലത്ത് പ്രത്യേക ബസ് തയാറാക്കി നിർത്തിയിരുന്നു. ഈ സമയത്ത് ബിജു സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ബസ് പുറപ്പെടുന്ന സമയത്താണ് ബിജു കാണാതായത്. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ സൂക്ഷിച്ച ബാഗ് ഇയാൾ കൈവശം വെച്ചിരുന്നതായി സഹയാത്രികരിൽ നിന്ന് വിവരം ലഭിച്ചു. തുടർന്ന് ഇസ്രായേൽ പൊലീസിന് വിവരം കൈമാറി. സി.സി ടിവി പരിശോധിച്ച പൊലീസിന് ബിജുവിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരുന്നില്ല. ബിജുവിനെ കാണാതായ വിവരം പ്രിൻസിപ്പൽ സെക്രട്ടറിയാണ് സംസ്ഥാനത്തെ ഉന്നതരെ അറിയിച്ചത്.
േൂു്പബ്