കുഞ്ഞിന് ജന്മം നൽകി മണിക്കൂറുകൾക്കുള്ളിൽ പത്താംതരം പരീക്ഷ എഴുതി യുവതി

പ്രസവിച്ച ശേഷം സ്‌കൂളില്‍ പരീക്ഷ എഴുതാന്‍ എത്തി പത്താം ക്ലാസ്‌കാരി. ബീഹാറിലാണ് സംഭവം. കുഞ്ഞിന് ജന്മം നല്‍കി ഏകദേശം മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആബുംലന്‍സില്‍ വിദ്യാര്‍ത്ഥിനി എത്തിയത്.
ബങ്ക ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ 22 കാരി രുക്മണി കുമാരി സയന്‍സ് പരീക്ഷ ദിവസമാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന് നല്ല മാതൃകയാകാനാണ് താന്‍ പരീക്ഷ എഴുതിയതെന്നാണ് വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തിയത്.
കുഞ്ഞിന് ജന്മം നല്‍കിയ ഉടനെ വിശ്രമിക്കാന്‍ ഡോക്ടര്‍മാരും ബന്ധുക്കളും നിര്‍ബന്ധം പിടിച്ചെങ്കിലും രുക്മണി കുമാരി തയ്യാറായില്ല. പകരം പരീക്ഷ എഴുതാന്‍ വാശി പിടിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ആബുംലന്‍സ് ഏര്‍പ്പാട് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിക്കുകയും സഹായത്തിനായി ആരോഗ്യ പ്രവര്‍ത്തകരെയും നിയോഗിക്കുകയും ചെയ്തു. പരീക്ഷ നന്നായി എഴുതാന്‍ കഴിഞ്ഞെന്നും മികച്ച സ്‌കോര്‍ ലഭിക്കുമെന്നും രുക്മണി മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച കണക്ക് പരീക്ഷ എഴുതുന്നതിനിടയിലാണ് രുക്മണിക്ക് അസ്വസ്ഥതകള്‍ തോന്നിയത്. തുടര്‍ന്ന് പരീക്ഷയ്ക്ക് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിറ്റേ ദിവസം രുക്മണി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. രുക്മണി എല്ലാവര്‍ക്കും പ്രചോദനമാണെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വെളിപ്പെടുത്തി.
chj