നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്ന നിർദേശം സർക്കാർ പിൻവലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവയ്ക്കും; സ്വകാര്യ ബസ് ഉടമകൾ

സ്വകാര്യ ബസുകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്ന നിർദേശം സർക്കാർ പിൻവലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവയ്ക്കുമെന്ന് ബസുടമകൾ. അനുകൂല തീരുമാനമില്ലെങ്കിൽ മാർച്ച് ഒന്ന് മുതൽ ബസ് സർവീസുകൾ നിർത്തുമെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചത്. കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ് എന്നും ഈ സാഹചര്യത്തിൽ കാമറയ്ക്ക് വേണ്ടി പണം കണ്ടെത്താൻ തങ്ങൾക്ക് കഴിയില്ലെന്നും ബസുടമകൾ കൂട്ടിച്ചേർത്തു.
ഈ മാസം 28ന് മുൻപ് എല്ലാ ബസുകളിലും കാമറകൾ സ്ഥാപിക്കണമെന്നാണ് സർക്കാർ നിർദേശം. ബസിൽ നിന്ന് റോഡും കൂടാതെ ബസിന് ഉൾവശവും കാണത്തക്കവിധം രണ്ട് കാമറയാണ് സ്ഥാപിക്കേണ്ടത്. ഇതിന്‍റെ 50 ശതമാനം തുക സർക്കാർ നൽകുമെന്നാണ് വാഗ്ദാനം.
cgjvj