ഇന്ത്യയിലെ രണ്ട് ട്വിറ്റര്‍ ഓഫീസുകള്‍ക്ക് പൂട്ടിട്ട് ഇലോണ്‍ മസ്‌ക്; വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശം


ഇന്ത്യയിലെ മൂന്നില്‍ രണ്ട് ട്വിറ്റര്‍ ഓഫീസുകള്‍ക്ക് പൂട്ടിട്ട് ഇലോണ്‍ മസ്‌ക്. കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെയാണ് ഇത്തരമൊരു നടപടി. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിലവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ദില്ലിയിലെയും മുംബൈയിലെയും ഓഫീസുകളാണ് ഇപ്പോള്‍ പൂട്ടിയിരിക്കുന്നത്. ഇതോടെ, ബംഗളുരുവിലെ ഒരു ഓഫീസ് മാത്രമാണ് നിലവില്‍ ട്വിറ്ററിന്റേതായി ഇന്ത്യയിലുള്ളത്. ഇന്ത്യയെക്കൂടാതെ, ലോകത്ത് പലയിടങ്ങളിലും മസ്‌ക് സമാനമായി ട്വിറ്റര്‍ ഓഫീസുകള്‍ പൂട്ടിയിട്ടുണ്ട്.

കൂട്ടപ്പിരിച്ചുവിടല്‍ തുടങ്ങിയതിന് ശേഷം ട്വിറ്റര്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെല്ലാം താറുമാറായിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ ഗതിയിലാക്കാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ഈ വര്‍ഷം അവസാനം വരെ സമയം വേണ്ടി വരുമെന്ന് നേരത്തെ മസ്‌ക് പറഞ്ഞിരുന്നു. അതേസമയം, മസ്‌ക് ട്വിറ്റര്‍ മേധാവിത്വം ഏറ്റെടുത്ത ശേഷം ലണ്ടനിലെയും സാന്‍ ഫ്രാന്‍സിസ്‌കോയിലെയും ഓഫീസുകളിലെ വാടകയും കുടിശ്ശികയായിട്ടുണ്ട്.

article-image

DFGDFGFGDFG

You might also like

Most Viewed