കേരള ബജറ്റ് 2023; സഭയ്ക്കകത്ത് പ്രതിഷേധവുമായി പ്രതിപക്ഷം

ബജറ്റ് അവതരണത്തിന് പിന്നാലെ സഭയ്ക്കകത്ത് പ്രതിഷേധവുമായി പ്രതിപക്ഷം. പെട്രോളിനും ഡീസലിനുമടക്കം സെസ് വർധിപ്പിച്ച കാര്യം ധനമന്ത്രി അറിയിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ബജറ്റ് അവതരണത്തിന്‍റെ അവസാന ഘട്ടത്തിലാണ് ധനമന്ത്രി നികുതി വർധന ഉൾപ്പെടെ അവതരിപ്പിച്ചത്. ഇതോടെയാണ് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തി. മദ്യ വിലയും വാഹന നികുതിയും വൈദ്യുതി തീരുവയും കൂട്ടിയതുൾപ്പെടെയുള്ള നിർണായക പ്രഖ്യാപനങ്ങളാണ് ധനമന്ത്രി അവതരിപ്പിച്ചത്.
കെട്ടിട നികുതി പരിഷ്കരിച്ചു. മദ്യത്തിനും ഇന്ധനത്തിനും സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തി. ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടിയതും പ്രതിഷേധത്തിന് ഇടയാക്കി.
ി