സംസ്ഥാനത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാൽ

സംസ്ഥാനത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാൽ. പൊതുജനാരോഗ്യത്തിനായി ബജറ്റിൽ 2828.33 കോടി രൂപ നീക്കി വച്ചതായി മന്ത്രി അറിയിച്ചു. മുന്‍ വർഷത്തേക്കാൾ 196.6 കോടി രൂപ അധികമാണിത്. കാരുണ്യ മിഷന് 574 കോടി അനുവദിച്ചു. ആയൂർവേദ, സിദ്ധ, യുനാനി മേഖലയ്ക്ക് 49 കോടിയും ഹോമിയോയ്ക്ക് 25 കോടിയും നീക്കി വച്ചു.
പേ വിഷത്തിനെതിരെ സംസ്ഥാനത്ത് തദ്ദേശീയ വാക്‌സീന്‍ നിർമിക്കും. ഇതിനായി 5 കോടി രൂപ വകയിരുത്തി. എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സർ ചികിത്സ കേന്ദ്രങ്ങൾ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
sgdry