ബജറ്റിൽ മത്സ്യബന്ധന മേഖലയ്ക്ക് 321.31 കോടി

ബജറ്റിൽ മത്സ്യബന്ധന മേഖലയ്ക്ക് 321.31 കോടി രൂപ വകയിരുത്തി ധനമന്ത്രി കെ.എന്‍. ബാലഗോപാൽ. മത്സ്യബന്ധന ബോട്ടുകളുടെ എൻജിൻ മാറ്റാനായി ആദ്യ ഘട്ടം എട്ടുകോടി നൽകും. കടലിൽ നിന്നും പ്ലാസ്റ്റിക് നീക്കാന്‍ ശുചിത്വ സാഗരത്തിനായി അഞ്ചു കോടി ബജറ്റിൽ വകയിരുത്തി. സീഫുഡ് മേഖലയിൽ നോർവേ മോഡലിൽ പദ്ധതികൾക്കായി 20 കോടിയും അനുവദിച്ചു. ഫിഷറീസ് ഇന്നവേഷന്‍ കൗണ്‍സിൽ രൂപീകരിക്കാനായി ഒരുകോടി രൂപയും നീക്കിവച്ചു. വന സംരക്ഷണ പദ്ധതികൾക്കായി 26 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചിട്ടുള്ളത്. കൂടാതെ ജൈവ വൈവിധ്യ സംരക്ഷണ പദ്ധതിക്കായി 10 കോടി, തൃശൂർ സുവോളജിക്കൽ പാർക്കിനായി ആറുകോടി, കോട്ടുകാൽ ആന പുനരധിവാസ കേന്ദ്രത്തിനായി ഒരുകോടിയും അനുവദിച്ചിട്ടുണ്ട്. 16 വന്യ ജീവി സംരക്ഷണ കേന്ദ്രത്തിനായി 17 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചിച്ചിട്ടുള്ളത്.
മൃഗ ചികിത്സാ സേവനങ്ങൾക്കായി 41 കോടിയും മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യയ്ക്കായി 13.5 കോടിയും അനുവദിച്ചിട്ടുണ്ട്. പുതിയ ഡയറി പാർക്കിനായി രണ്ടുകോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
gtdrsgh