റബർ സബ്‌സിഡിക്കുള്ള ബജറ്റ് വിഹിതം 600 കോടിയാക്കി


സംസ്ഥാന ബജറ്റിൽ ആദ്യ ആശ്വാസം റബർ കർഷകർക്ക് പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാലിന്‍റെ ബജറ്റ് അവതരണം. കേരളം പ്രതിസന്ധിയിൽ നിന്നും കരകയറിയ വർഷമാണിതെന്നും വ്യവസായ മേഖയിലടക്കം മികച്ച വളർച്ച നിരക്കാണ് ഉണ്ടായിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.  അതിജീവനത്തിന്‍റെ വർഷമായിരുന്നു കടന്നു പോയത്. ഏറെക്കാലമായി പ്രതിസന്ധി നേരിടുന്ന കേരളത്തിന്‍റെ പരന്പരാഗത വ്യവസായത്തെയും തോട്ടവിളകളെയും ആഗോളമാന്ദ്യം പിന്നോട്ടടിക്കാൻ സാധ്യതയുണ്ട്. സംസ്ഥാനത്തെ റബര്‍ കൃഷിക്കാര്‍ പ്രതിസന്ധിയിലാണുള്ളത്. കേന്ദ്രനയമാണ് പ്രതിസന്ധിയുടെ മൂലകാരണം. 

രാജ്യത്തെ ഏറ്റവും വലിയ പ്ലാന്‍റേഷന്‍ മേഖല കേരളത്തിലാണ്. റബർ കൃഷിക്കാരെ സംരക്ഷിക്കാൻ റബർ സബ്‌സിഡിക്കുള്ള ബജറ്റ് വിഹിതം 600 കോടി ആക്കി വർ‍ധിപ്പിച്ചതായും മന്ത്രി വ്യക്തമാക്കി.

article-image

e46e

You might also like

  • Lulu Exchange
  • Straight Forward

Most Viewed