കാഴ്ചാ വൈകല്യമുള്ളവർക്ക് സൗജന്യ കണ്ണട


മങ്ങിയ കാഴ്ചയ്ക്ക് വിട. എല്ലാവർക്കും നേത്രാരോഗ്യം നൽകാൻ പുതിയ പദ്ധതി ആവിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നേർക്കാഴ്ച പദ്ധതിക്ക് 50 കോടി രൂപ ബജറ്റിൽ വകയിരുത്തി. കാഴ്ചാ വൈകല്യമുള്ളവർക്ക് സൗജന്യ കണ്ണട നൽകും.

തിരുവനന്തപുരം റീജ്യൺ ക്യാൻസർ സെന്ററിന് 81 കോടി രൂപ വകയിരുത്തി. ആർസിസിയെ സംസ്ഥാന ക്യാൻസർ സെന്ററായി ഉയർത്തുന്നതിന് 120 കോടി രൂപ ചെലവ് വരും. ഇതിന് കേന്ദ്ര സർക്കാർ അനുമതി നൽകുകയും ആദ്യ ഗഡു അനുവദിക്കുകയും ചെയ്തിട്ടുണ്ട്. പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി സംസ്ഥാന ബജറ്റ് 13.8 കോടി രൂപ നീക്കിവച്ചു.

മലബാർ ക്യാൻസർ സെന്ററിനായി 28 കോടി രൂപ നീക്കിവച്ചു. കൊച്ചിൻ ക്യാൻസർ സെന്ററിന്റെ രണ്ടാം ഘട്ട പ്രവർത്തനം നടന്ന് വരുന്നു. ഇതിനായി 14.5 കോടി രൂപ അനുവദിച്ചു.

article-image

dydfuy

You might also like

  • Lulu Exchange
  • Straight Forward

Most Viewed