പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ്: കാണാതായ വോട്ടുപെട്ടി കണ്ടെത്തി


പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ കാണാതായ വോട്ടുപെട്ടി കണ്ടെത്തി. ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസില്‍ നിന്നാണ് പെട്ടി കണ്ടെത്തിയത്. നേരത്തെ ട്രഷറിയില്‍ പരിശോധിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല.

തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് തപാല്‍ വോട്ടുകളടങ്ങിയ പെട്ടി ഹൈക്കോടതിയിലേക്ക് മാറ്റാന്‍ ഒരുങ്ങുന്നതിനിടെയാണ് മൂന്ന് പെട്ടികളില്‍ ഒന്ന് കാണാതെ പോയത്. രാവിലെ മുതല്‍ നടത്തിയ തെരച്ചലിനൊടുവിലാണ് പെട്ടി കണ്ടെത്തിയത്. എങ്ങനെയാണെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ പെട്ടിയെത്തിയതെന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്.

2021 ഏപ്രില്‍ ആറിന് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരം 38 വോട്ടിനാണ് വിജയിച്ചത്. വിജയം ചോദ്യംചെയ്ത് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കെപിഎം മുസ്തഫ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

 

article-image

THGDFGDFG

You might also like

  • Lulu Exchange
  • Straight Forward

Most Viewed