നേപ്പാൾ വിമാനപകടം: ബ്ലാക്ക് ബോക്‌സ് കണ്ടെത്തി, ആരെയും രക്ഷിക്കാനായില്ലെന്ന് സൈന്യം


നേപ്പാളില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. ഇതോടെ അപകടം ഉണ്ടാകാനിടയായ കാരണം വൈകാതെ മനസിലാക്കാന്‍ സാധിക്കുമെന്നാണ് ലഭിക്കുന്ന വിവരം. വിമാനത്താവള ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ജീവനക്കാരുള്‍പ്പെടെ 72 പേരുമായി കാഠ്മണ്ഡു വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട വിമാനം പൊഖ്‌റ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് തയ്യാറെടുക്കവേയാണ് തകര്‍ന്ന് വീണത്. വീഴ്ച്ചയില്‍ വിമാനം പൂര്‍ണമായും കത്തി നശിച്ചിരുന്നു. യാത്രക്കാരെ ആരേയും രക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് നേപ്പാള്‍ സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചട്ടുണ്ട്. മരിച്ചവരില്‍ അഞ്ച് ഇന്ത്യാക്കാരും ഉള്‍പ്പെട്ടിരുന്നു.

68 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. അതില്‍ 35 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പൊഖ്‌റ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സിലാണ് മൃതദേങ്ങള്‍ സൂക്ഷിച്ചിട്ടുള്ളതെന്ന് ദ കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

article-image

YRHRTHR

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed