ഹോട്ടലുകളിൽ‍ ഷവർ‍മ ഉണ്ടാക്കാൻ ഹോട്ടലുകളിൽ എത്തിച്ച 500 കിലോ പഴകിയ മാംസം പിടിച്ചെടുത്തു


എറണാകുളം കളമശേരി കൈപ്പടമുഗളിലെ സെൻട്രൽ‍ കിച്ചണിൽ‍ നിന്ന് പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തു. 500 കിലോഗ്രാം പഴകിയ മാംസമാണ് പിടിച്ചെടുത്തത്. തമിഴ്‌നാട്ടിൽ‍ നിന്ന് കൊണ്ടുവന്ന മാംസത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് ഉദ്യോഗസ്ഥർ‍ കണ്ടെത്തിയത്. പിടിച്ചെടുത്ത ഇറച്ചിയിൽ‍ ഭൂരിഭാഗവും അഴുകിയ നിലയിലായിരുന്നു.

പാലക്കാട് സ്വദേശി ജുനൈദിന്റെ ഉടമസ്ഥതയിലാണ് കളമശേരിയിലെ സ്ഥാപനമുള്ളത്. കൊച്ചിയിലെ വിവിധ ഹോട്ടലുകളിലേക്ക് കൊണ്ടുപോകുന്നതിനാണ് മാംസം തമിഴ്‌നാട്ടിൽ‍ നിന്നും എത്തിച്ചത്. ഇവിടെ നിന്നും 150 കിലോ ഗ്രാം പഴകിയ എണ്ണയും ഉദ്യോഗസ്ഥർ‍ പിടിച്ചെടുത്തു.

കളമശ്ശേരി കൈപ്പട മുകളിലെ വീട്ടിൽ‍ നിന്നാണ് പഴകിയ ഇറച്ചി പിടികൂടിയത്. കൊച്ചിയിലെ ഹോട്ടലുകളിൽ‍ ഷവർ‍മ ഉണ്ടാക്കുന്നതിനായി സൂക്ഷിച്ച ഇറച്ചിയാണ് പിടികൂടിയത്. കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്. വലിയ കവറുകളിലാക്കി തീർ‍ത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഫ്രീസറിൽ‍ പോലുമല്ലാതെ ഇറച്ചി സൂക്ഷിച്ചിരുന്നത്. പഴകിയ മാംസത്തിന്റെ സാമ്പിളുകൾ‍ പരിശോധിച്ചശേഷം കുറ്റക്കാർ‍ക്കെതിരെ കർ‍ശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ‍ അറിയിച്ചു.

article-image

ീൂഹബിൂഹ

You might also like

Most Viewed