സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് മുന്നറിയിപ്പുമായി ഷാർജ


സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി ഷാർജ. സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്യരുതെന്നും, മറ്റുള്ളവരെ ബാധിക്കുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പൊതു ധർമ്മങ്ങൾക്ക് എതിരായ പ്രവർത്തികളിലേർപ്പെടുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നാണ് ഷാർജ പോലീസ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഷാർജ പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് ഡയറക്ടർ കേണൽ ഒമർ അഹ്മദ് അബു അൽ സവദാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മര്യാദകെട്ട രീതിയിൽ വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നവർക്കും, വ്യക്തികളുടെ സാമൂഹിക പദവി, കീർത്തി, അഭിമാനം എന്നിവ ഹനിക്കുന്ന പ്രവർത്തികളേർപ്പെടുന്നവർക്കും കനത്ത പിഴ നൽകേണ്ടി വരും. സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തിയ 85 പേർക്കെതിരെയും, മാനഹാനി വരുത്തിയ 6 പേർക്കെതിരെയും കഴിഞ്ഞ വർഷം സാങ്കേതികവിദ്യകളുടെ സഹായത്തോടെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

സൈബർ കുറ്റകൃത്യങ്ങൾ, ഊഹാപോഹങ്ങൾ എന്നിവ തടയുന്നതിനുള്ള 2021/ 34 എന്ന ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 43 പ്രകാരമായിരിക്കും നിയമ ലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കുക. രണ്ടര ലക്ഷം മുതൽ അഞ്ച് ലക്ഷം ദിർഹം വരെയായിരിക്കും ഇത്തരക്കാർക്ക് പിഴ ചുമത്തുക.

article-image

rtutf

You might also like

  • Lulu Exchange
  • Straight Forward

Most Viewed