പോലീസ് ജീപ്പുകളിൽ ഇന്ധനം നിറയ്ക്കാൻ പണമില്ല; തിരുവനന്തപുരത്ത് പട്രോളിംഗ് വെട്ടികുറച്ചു


തലസ്ഥാന നഗരത്തിൽ പോലീസ് ജീപ്പുകൾക്ക് ഇന്ധനം നിറയ്ക്കാൻ പണമില്ല. ഒരു കോടിയിൽപ്പരം കുടിശിക ഇന്ധന കന്പനികൾക്ക് പോലീസ് നൽകാനുള്ളതിനാൽ ഇന്ധനം നൽകുന്നത് കന്പനികളും നിർത്തി. രണ്ട് ദിവസത്തേക്ക് പത്ത് ലിറ്റർ ഡീസൽ വീതം നൽകാനാണ് ഇപ്പോൾ ധാരണയായിരിക്കുന്നത്. 

പോലീസിന് ഇന്ധനം നിറയ്ക്കാൻ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ധനകാര്യ വകുപ്പിന് കത്ത് നൽകി. 20ൽപരം പോലീസ് സ്റ്റേഷനുകളിലായി 100ൽ പരം വാഹനങ്ങളാണ് ഇന്ധന പ്രതിസന്ധിയെ തുടർന്ന് പട്രോളിംഗ് വെട്ടികുറച്ചിരിക്കുന്നത്.

article-image

rtyrtuy

You might also like

Most Viewed