“വാതിലുകൾ‍ എപ്പോഴും തുറന്നിട്ടതാണ്”; ക്രിസ്മസ് വിരുന്നിൽ‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കാത്തതിനെക്കുറിച്ച് പ്രതികരിച്ച് ഗവർ‍ണർ


രാജ്ഭവനിലെ ക്രിസ്മസ് വിരുന്നിൽ‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കാത്തതിനെക്കുറിച്ച് പ്രതികരിച്ച് ഗവർ‍ണർ‍ ആരിഫ് മുഹമ്മദ് ഖാൻ‍. വിരുന്നിൽ‍ പങ്കുചേരാൻ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ക്ഷണിച്ചിരുന്നു. പങ്കെടുക്കാതിരുന്നത് അവരുടെ തീരുമാനമാണെന്ന് ഗവർ‍ണർ‍ പറഞ്ഞു. തന്‍റെ വാതിലുകൾ‍ എപ്പോഴും തുറന്നിട്ടതാണ്. പക്ഷേ എല്ലാ കാര്യങ്ങളും നിയമം അനുസരിച്ചാകണമെന്നും വ്യക്തിപരമായ താത്പര്യങ്ങൾ‍ സംരക്ഷിക്കാനാകരുതെന്നും ഗവർ‍ണർ‍ കൂട്ടിചേർ‍ത്തു.

ഗവർ‍ണറെ ചാൻസലർ‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബില്ല് കാണാതെ അതേക്കുറിച്ച് അഭിപ്രായം പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിചേർ‍ത്തു. ബിൽ തനിക്ക് എതിരെ ആണോ എന്നതല്ല വിഷയം. നിയമത്തിനെതിരെ ആകരുതെന്നും ഗവർ‍ണർ‍ പറഞ്ഞു.

article-image

fghfh

You might also like

Most Viewed