കുപ്രസിദ്ധ കുറ്റവാളി ആന അഭിലാഷ് പിടിയിൽ


കൊലപാതകം, ബലാത്സംഗം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി പിടിയിൽ‍. കട്ടപ്പന സ്വദേശി പോത്തൻ അഭിലാഷ് എന്ന ആന അഭിലാഷിനെയാണ് പിടികൂടിയത്. പ്രതിക്കെതിരെ കാപ്പ ചുമത്തിയിട്ടുണ്ട്.

വളരെ ചെറുപ്പം മുതലേ മറ്റുള്ളവരെ ക്രൂരമായി പരുക്കേൽപ്പിക്കുന്ന സ്വഭാവമുള്ളയാളാണ് പ്രതി. 2009ൽ സ്വന്തം കൂട്ടുകാരന്റെ മാതാവിനെ കൂട്ടുകാരന്റെ സഹായത്തോടെ കെട്ടിയിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും കൂടാതെ മറ്റുള്ള സ്ത്രീകളെയും അയൽവാസികളെയും യാതൊരു പ്രകോപനവും കൂടാതെ വെട്ടിപ്പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു. നിരവധി തവണ സ്ത്രീകളെ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുള്ള പ്രതി 2013 ൽ ഭാര്യപിതാവിന്റെ വള്ളക്കടവിൽ ഉള്ള വീട്ടിൽ ചെന്ന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

2018ൽ സ്വന്തം മാതാവിന്റെ അനുജത്തിയെയും അവരുടെ മകളെയും യാതൊരു പ്രകോപനവും കൂടാതെ വെട്ടിപ്പരിക്കേൽപ്പിച്ചു. തുടർന്ന് 2018ൽ കാപ്പ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചു. പ്രതി തന്റെ അയൽവാസിയും, താൻവിഷം കഴിച്ചു മരണാസന്നനായി കിടന്ന സമയത്ത് ആശുപത്രിയിൽ എത്തിച്ചു തന്റെ ജീവൻ രക്ഷപ്പെടുത്തിയ ഓട്ടോറിക്ഷ ഡ്രൈവറുമായ ഷാജിയെ 2019 ഡിസംബർ ഇരുപത്തിയഞ്ചാം തീയതി മാരകമായി വെട്ടി പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ ഇയാളുടെ ഒരു വശം തളർന്നു പോയി.

article-image

yiiyu

article-image

rtyrturt

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed