കത്ത് വിവാദം; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി


നിയമന ശിപാർ‍ശയുമായി ബന്ധപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ‍ നാഗപ്പന് മേയർ‍ ആര്യ രാജേന്ദ്രൻ അയച്ചെന്ന് പറയപ്പെട്ട കത്തിൽ‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. മുൻ കൗൺ‍സിലർ‍ ജി.എസ്. ശ്രീകുമാറിന്‍റെ ഹർ‍ജി തള്ളിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഒഴിവുകൾ‍ നികത്താനായി പാർ‍ട്ടി സെക്രട്ടറിക്ക് കത്തയച്ചത് സ്വജനപക്ഷപാതമാണെന്നായിരുന്നു ആക്ഷേപം.

കത്തിന്മേലുള്ള ആരോപണം മേയർ‍ നിഷേധിച്ചതായും കൂടുതൽ‍ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സർ‍ക്കാരിന്‍റെ വാദം. ആരോപണം തെളിയിക്കത്തക്ക തെളിവുകൾ‍ ഹർ‍ജിക്കാരന്‍റെ പക്കലില്ലെന്നും സർ‍ക്കാരിനുവേണ്ടി ഡയറക്ടർ‍ ജനറൽ‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

കത്ത് വ്യാജമെന്ന് നേരത്തെ മേയർ‍ ആര്യാ രാജേന്ദ്രനും കോടതിയിൽ‍ മറുപടി നൽ‍കിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ‍ സിബിഐ അന്വേഷണം ഇപ്പോൾ‍ ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹർ‍ജി തള്ളിയത്.

article-image

rtuyrtu

You might also like

Most Viewed