ഗവർണറുടെ ക്രിസ്മസ് വിരുന്നിന് സ്പീക്കറും ഇല്ല


ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ സ്പീക്കർ പങ്കെടുക്കില്ല. ഔദ്യോഗിക പരിപാടികൾ ഉള്ളതിനാൽ ചടങ്ങിൽ നിന്നും വിട്ടുനിൽക്കുന്നുവെന്നാണ് സ്പീക്കർ അറിയിച്ചിരിക്കുന്നത്. അതേസമയം, മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേരത്തെ തന്നെ ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. സർക്കാറുമായി ശത്രുതാപരമായ സമീപനം സ്വീകരിക്കുന്ന സാഹചര്യത്തില വിരുന്നിനുള്ള ക്ഷണം സ്വീകരിക്കേണ്ടെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. നിയമസഭ സമ്മേളനം പൂർത്തിയായതിന് ശേഷം ഡൽഹിക്ക് പോയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വിരുന്നിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.

നേരത്തെ ഗവർണറെ കേരളത്തിലെ വിവിധ യൂനിവേഴ്സിറ്റികളുടെ ചാൻസിലർ പദവിയിൽ നിന്നും മാറ്റുന്ന ബില്ലിന് നിയമസഭ അംഗീകാരം നൽകിയിരുന്നു.

article-image

ീീ്ൂബ

You might also like

Most Viewed